പീഡിപ്പിക്കാൻ ശ്രമിച്ച കേസ്​: സ്ത്രീ അറസ്​റ്റിൽ

കുമ്പള : ഉത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്ത്രീയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. രണ്ടു വർഷം മുമ്പ് അയ്യപ്പൻ വിളക്കുത്സവത്തിനിടെ നടന്ന സംഭവത്തിലാണ് അറസ്​റ്റ്​. കുമ്പളയിലെ കുത്തങ്കിടയിൽ താമസിച്ചു വരുന്ന സുനിതയെയാണ് (42) വസതിയിൽനിന്ന് കുമ്പള പൊലീസ് അറസ്​റ്റ്​ ചെയ്തത്. എ.എസ്‌.ഐ സോമയ്യ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജീവന്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ സുപ്രിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പീഡനത്തിന് ഒത്താശചെയ്‌തെന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.