ആനച്ചാലിൽ കടവരാന്ത നഗരസഭ പൊളിച്ചുനീക്കി

നീലേശ്വരം: ആനച്ചാൽ -കോട്ടപ്പുറം ഓർച്ച റോഡിന് സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി നിർമിച്ച കടയുടെ വരാന്ത നഗരസഭ അധികൃതർ പൊളിച്ചുനീക്കി. കെട്ടിടത്തിലെ അൽ മദീന ബേക്കറിക്ക് സമീപത്തെ മറ്റൊരു മുറിയുടെ മുൻഭാഗം കൈയേറി അനധികൃതമായി നിർമാണ പ്രവൃത്തി നടത്തിയെന്ന് കണ്ടെത്തിയാണ് നഗരസഭ അധികൃതർ പൊളിച്ചുനീക്കിയത്. ശനിയാഴ്ച രാവിലെ പത്തിനാണ് നഗരസഭ ഉദ്യോഗസ്​ഥർ വരാന്ത നീലേശ്വരം പൊലീസി​ൻെറ‌ സാന്നിധ്യത്തിൽ പൊളിച്ചുമാറ്റിയത്‌. ഇതുസംബന്ധിച്ച്‌ കെട്ടിട ഉടമക്കും കടയുടമക്കും നഗരസഭ നേരത്തേ നോട്ടീസ്‌ നൽകിയിരുന്നെന്നും പൊളിച്ചുമാറ്റാൻ തയാറാവാത്തതുകൊണ്ടാണ് കർശന നടപടിയുമായി മുന്നോട്ടുപോവേണ്ടിവന്നതെന്ന് നഗരസഭ എൻജിനീയറിങ്​ വിഭാഗം അധികൃതർ വ്യക​തമാക്കി. റവന്യു, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്​ഥരും സ്​ഥലത്തെത്തിയിരുന്നു. നഗരസഭ അസി.എൻജിനീയർ സി. രജീഷ്, റവന്യൂ ഇൻസ്െപക്ടർ കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT