കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം സത്യഗ്രഹ സമരം

കാസർകോട്: കേന്ദ്ര സർക്കാറി​ൻെറ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്‌ സി.പി.എം നേതൃത്വത്തിൽ 23ന്‌ സത്യഗ്രഹ സമരം നടത്തും. വീടുകൾ സമര കേന്ദ്രമാക്കിയുള്ള സത്യഗ്രഹം വൈകീട്ട്‌ നാലു മുതൽ 4.30 വരെയാണ്‌. ജില്ലയിൽ ഒരുലക്ഷത്തിലധികം വീടുകളിലും പാർട്ടി ഓഫിസുകളിലുമായി സമരം നടക്കുമെന്ന്​ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ അറിയിച്ചു. നിരാഹാര സമരം കാസർകോട്​: കല്യോടെ ശരത് ലാലിനെയും കൃപേഷിനെയും കൊലചെയ്​ത കേസ്​ അന്വേഷണം സി.ബി.ഐക്ക്​ കൈമാറണമെന്നാവശ്യപ്പെട്ട്​ രാജ്​മോഹൻ ഉണ്ണിത്താൻ എം.പി 24ന്​ 24 മണിക്കൂർ നിരാഹാര സമരം നടത്തും. എം.പി യോടൊപ്പം ഉപവാസ സമരത്തിൽ കൃപേഷി​ൻെറ പിതാവ്​ കൃഷ്​ണനും ശരത് ലാലി​ൻെറ പിതാവ്​ സത്യനാരായണനും പങ്കെടുക്കും. കല്യോട്ട് രക്തസാക്ഷി സ്​മൃതിമണ്ഡപത്തിലാണ്​ സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.