മുറിവേറ്റ പാതിരാക്കൊക്കിന്‌ ചികിത്സ നൽകി

തൃക്കരിപ്പൂർ: മുറിവേറ്റ് അവശനിലയിലായ പാതിരാക്കൊക്കിന്‌ നാട്ടുകാരുടെ മുൻകൈയിൽ ചികിത്സ നൽകി. തൃക്കരിപ്പൂർ റെയിൽവേ സ്​റ്റേഷൻ പരിസരത്തുനിന്ന് ഹോട്ടലുടമ പേക്കടത്തെ സി. ചന്ദ്രനാണ് ഇതിനെ രക്ഷപ്പെടുത്തിയത്. പിന്നീട് സുഹൃത്തുക്കളായ കണ്ണൻ ചെറുകാനം, എം.പി. ബിജീഷ് എന്നിവരുടെ സഹായത്തോടെ തൃക്കരിപ്പൂർ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചിറകി​ൻെറ അസ്​ഥികൾ ഒടിഞ്ഞു തൂങ്ങിയ പറവയെ സീനിയർ വെറ്ററിനറി സർജൻ ഡോ.പി.പ്രശാന്തി​ൻെറ നേതൃത്വത്തിൽ ചികിത്സ നൽകി. ചിറകി​ൻെറ ഒരുഭാഗം മുറിച്ചു നീക്കേണ്ടിവന്നു. കാഞ്ഞങ്ങാട് ഫോറസ്​റ്റ്​ റേഞ്ച് ഓഫിസിൽനിന്ന് ബീറ്റ് ഓഫിസർ കെ. വിശാഖ് എത്തി പക്ഷിയെ കൊണ്ടുപോയി. tkp bird തൃക്കരിപ്പൂരിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട പാതിരാക്കൊക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.