ഡി.എഡ് വിദ്യാർഥികളുടെ ഡിഗ്രി പ്രവേശനം; വിദ്യാഭ്യാസ മന്ത്രിക്ക‌് കത്തയച്ചു

ചെറുവത്തൂർ: ഡി.എഡ് വിദ്യാർഥികൾക്ക‌് ഡിഗ്രി കോഴ‌്സിന‌് ചേരാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട‌് എം. രാജഗോപാലൻ എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക‌് കത്തയച്ചു. പ്ലസ‌് ടു കഴിഞ്ഞാണ‌് നിരവധി വിദ്യാർഥികൾ ഡി.എഡ‌് പഠനം നടത്തുന്നത‌്. ഡി.എഡി​​ൻെറ നാലാം സെമസ്‌റ്റർ പരീക്ഷ ഈ മാസം 20ന‌് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത‌്. എന്നാൽ, കോവിഡ‌് പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ‌്. അധ്യാപക വിദ്യാർഥികളിൽ അധികം പേരും പ്ലസ് ടു കഴിഞ്ഞ് അധ്യാപക പരിശീലന കോഴ്സിന്​ ചേർന്നവരാണ്. ഇവർക്ക‌് ഡിഗ്രി കോഴ‌്സിന‌് അഡ‌്മിഷൻ നേടണമെങ്കിൽ ടി.സി ആവശ്യമാണ‌്. കോഴ്സ് പൂർത്തിയാകാത്തതിനാൽ ടി.സി ലഭിക്കാത്ത സാഹചര്യമാണ‌് നിലവിലുള്ളത‌്. അതുകൊണ്ടുതന്നെ ഈ വിദ്യാർഥികൾക്ക‌് ഡിഗ്രിക്ക് ചേരാനായി അധിക സമയം അനുവദിക്കുകയോ ടി.സി ഹാജരാക്കാനുള്ള സമയം നീട്ടിനൽകാനോ ഉള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ‌് കത്ത‌് നൽകിയിട്ടുള്ളത‌്. വിദ്യാർഥികളുടെ തുടർ പഠനം നഷ‌്ടമാകാതിരിക്കാൻ സർവകലാശാലകൾക്ക‌് നിർദേശം നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.