നഗരസഭ കുടിവെള്ള പദ്ധതികൾ യാഥാർഥ്യത്തിലേക്ക്

നീലേശ്വരം: നഗരസഭയുടെ വിവിധ പ്രദേശങ്ങിൽ അനുഭവപ്പെട്ടിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയുള്ള കുടിവെള്ള പദ്ധതികൾ യാഥാർഥ്യത്തിലേക്ക്. പാലാത്തടം ഇടിച്ചൂടി ഭാഗങ്ങളിലുള്ള നൂറോളം കുടുംബങ്ങളുടെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി 28 ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതി പൂർത്തിയായി. കിഴക്കേക്കര മുതിരകോവ്വൽ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി 25 ലക്ഷം രൂപ ചെലവഴിച്ച് മറ്റൊരു കുടിവെള്ള പദ്ധതിയും പൂർണമായും പൂർത്തീകരിച്ചു. കൂടാതെ 10 ലക്ഷം രൂപ ചെലവഴിച്ച് ചിറപ്പുറത്ത് പുതിയ കുടിവെള്ള ടാങ്ക് നിർമിക്കാനും നഗരസഭക്ക് കഴിഞ്ഞു. ചെമ്മാക്കര കുടിവെള്ള പദ്ധതിക്ക് എം. രാജഗോപാലൻ എം.എൽ.എ അനുവദിച്ച 25 ലക്ഷത്തിനു പുറമെ നഗരസഭ ഫണ്ടിൽനിന്നും 15 ലക്ഷം രൂപ അനുവദിച്ചു. പ്രസ്​തുത പദ്ധതിയുടെ ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. വേനൽക്കാലത്ത് മാത്രം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കിയോസ്​കുകൾ സ്ഥാപിച്ച് കുടിവെള്ള ലഭ്യത ഉറപ്പു വരുത്താനും ടാങ്കറുകളിൽ കൂടി കുടിവെള്ളം വിതരണം നടത്താനും നഗരസഭ ഓരോ വർഷവും അഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.