മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

ബദിയഡുക്ക: ബദിയഡുക്ക ബേള മജീർക്കട്ടയിലെ ദേവപ്പ-വിജയലക്ഷ്മി ദമ്പതിമാരുടെ നാലുദിവസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കഴിഞ്ഞ മാസം 31ന് സ്വകാര്യ ആശുപത്രിയിലെ സ്വാഭാവിക പ്രസവത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് അമ്മയും കുഞ്ഞും വീട്ടിൽ തിരിച്ചെത്തിയിരുന്നു. രാത്രി കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോസ്​റ്റ്​മോർട്ടം നടത്തിയപ്പോഴാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.