മോട്ടോർ തൊഴിലാളി ദേശീയ പ്രക്ഷോഭം നാളെ

കാസർകോട്: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക, ഇന്ധന വില വർധന തടയുക, മോട്ടോർ വാഹന ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, എല്ലാ മോട്ടോർ തൊഴിലാളികൾക്കും പ്രതിമാസം 7500 രൂപയും സൗജന്യമായി 10 കിലോ ഭക്ഷ്യധാന്യവും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി ദേശവ്യാപകമായി ആഗസ്​റ്റ്​ അഞ്ചിന് പ്രതിഷേധ ദിനാചരണം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന സമരം ജില്ലയിൽ വിജയമാക്കാൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ പ്രസിഡൻറ് ഡോ. വി.പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. അംഗൻവാടി ആശ ഉച്ചഭക്ഷണ തൊഴിലാളി സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്​റ്റ്​ ഏഴ്, എട്ട് തീയതികളിൽ നടത്തുന്ന ദേശീയ പ്രതിഷേധ സമരവും ജില്ലയിൽ വിജയമാക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT