രക്തസാക്ഷി ദിനാചരണം

ഉദുമ: ഡി.വൈ.എഫ്​​.ഐ കീക്കാനം യൂനിറ്റ് സെക്രട്ടറിയായിരുന്ന ടി. മനോജി​ൻെറ എട്ടാം രക്തസാക്ഷി വാർഷിക ദിനം ആചരിച്ചു. കീക്കാനം രക്തസാക്ഷി മണ്ഡപത്തിൽ പ്രഭാതഭേരിയോടെ പതാകയുയർത്തലും പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തി. രതീഷ് ബാര അധ്യക്ഷത വഹിച്ചു. കുന്നൂച്ചി കുഞ്ഞിരാമൻ, ഡി.വൈ.എഫ്​​.ഐ ജില്ല വൈസ് പ്രസിഡൻറ്​ എ.വി. ശിവപ്രസാദ്, ബ്ലോക്ക് സെക്രട്ടറി സി. മണികണ്ഠൻ, പി. കൃഷ്ണൻ, എം. ഗിരീശൻ, കെ. പ്രജിത്ത്, സിന്ധു പനയാൽ, സുനിൽ, വിപിൻ, ശരത്ത് എന്നിവർ സംസാരിച്ചു. മനോജ് കീക്കാനം സ്വാഗതം പറഞ്ഞു. ഓൺലൈൻ അനുസ്മരണത്തിൽ അഖിലേന്ത്യ പ്രസിഡൻറ്​ പി.എ. മുഹമ്മദ് റിയാസ് പ്രഭാഷണം നടത്തി. അർബുദരോഗം ബാധിച്ച് മരിച്ച കരുണാകര​ൻെറ മക്കൾക്കുള്ള കീക്കാനം യൂനി​റ്റി​ൻെറ പഠനസഹായം ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ വിതരണം ചെയ്തു. ഈ തുക വീട്ടുകാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.