ഗോപാലൻ മാസ്​റ്റർ

നീലേശ്വരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം.പിയുമായ പി. കരുണാകര​ൻെറ മൂത്ത സഹോദരൻ റിട്ട. അധ്യാപകനായ പി. (85) നിര്യാതനായി. ചാത്തമത്ത് എ.യു.പി സ്കൂൾ, പുതുക്കൈ ഗവ. യു.പി സ്കൂൾ, കൊയിലാണ്ടി ഗവ. യു.പി സ്കൂൾ, പുതുക്കൈ ഗവ. സ്കൂൾ, ചായ്യോം ഗവ. ഹർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാ, കായിക, രാഷ്​ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഫുട്‌ബാൾ, വോളിബാൾ കളിക്കാരനായിരുന്നു. ഭാര്യമാർ: മാധവി (കീഴ്മാല), പരേതയായ ലളിത (കുഞ്ഞിമംഗലം). മക്കൾ: വി.വി. ദേവദാസ്, വി.വി. വിജയമോഹനൻ (വോളിബാൾ അസോസിയേഷൻ ജില്ല പ്രസിഡൻറ്), പ്രേമ (മടിക്കൈ), ഗീത (ഒഴിഞ്ഞവളപ്പ്), വിനോദ് (കൊല്ലംപാറ, ഹെറിട്ടേജ് ഒഴിഞ്ഞവളപ്പ്). മരുമക്കൾ: രമദാസ് (കിളിയളം), പ്രേമലത (റിട്ട. അധ്യാപിക, കൊടക്കാട്), നിഷ (കാഞ്ഞിരപ്പൊയിൽ), കൃഷ്ണൻ (ഒഴിഞ്ഞവളപ്പ്, റിട്ട. എക്സൈസ്), പരേതനായ ദാമോദരൻ (റിട്ട. വില്ലേജ് ഓഫിസർ). മറ്റു സഹോദരങ്ങൾ: ശാരദ (കാളിയാനം), ശാന്ത (കൊടക്കാട്), പുഷ്പവല്ലി (റിട്ട. പ്രധാനാധ്യാപിക), പത്മിനി (പ്രധാനാധ്യാപിക), കാർത്യായനി (നെല്ലിക്കാട്ട്), പി. ചന്ദ്രൻ (കിനാനൂർ- കരിന്തളം പഞ്ചായത്ത്​ അംഗം), ഡോ. പി. പ്രഭാകരൻ (സെക്രട്ടറി, ജില്ല ലൈബ്രറി കൗൺസിൽ), പരേതനായ പി. രാഘവൻ (നാന്തിയടുക്കം). ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു അഴീക്കോട്: ചാൽ റോഡിൽ ഹാശ്മി പാൽ സൊസൈറ്റിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സുഹൃത്തുക്കളും അഴീക്കൽ വെള്ളക്കൽ സ്വദേശികളുമായ നിഖിൽ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഴീക്കൽ വെള്ളക്കല്ലിലെ ചിറമ്മൽ ഹൗസിൽ സജിത്തി​ൻെറയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി: അനാമിക. വെള്ളക്കല്ലിലെ സദാനന്ദ​ൻെറയും അനിലയുടെയും മകനാണ് നിഖിൽ. സഹോദരി: അഹന്യ. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നായ റോഡിന് കുറുകെ ഓടിയപ്പോൾ നിയന്ത്രണംവിട്ടാണ് അപകടം സംഭവിച്ചത്. നിഖിൽ നിർമാണ തൊഴിലാളിയാണ്. അഭിജിത് അഴീക്കോട് വൻകുളത്ത് വയലിലെ യുനൈറ്റഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ വെൽഡിങ് തൊഴിലാളിയാണ്. പടം: അഭിജിത്ത് നിഖിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.