കാഞ്ഞങ്ങാട് വ്യാപാര സ്ഥാപനങ്ങൾ രാത്രി ഏഴിന്​ അടക്കണം ഹോട്ടലുകൾ ഒമ്പതു വരെ പ്രവർത്തിക്കും

കാഞ്ഞങ്ങാട്: കോവിഡ് പകർച്ചവ്യാധി സമൂഹ വ്യാപനം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതിനാൽ, ഹോട്ടൽ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട്​ ഏഴിനു തന്നെ അടക്കാൻ വ്യാപാരി പ്രതിനിധികളും മുനിസിപ്പൽ അധികൃതരും സംയുക്തമായി വിളിച്ചു​ചേർത്ത യോഗത്തിൽ തീരുമാനിച്ചു. ഹോട്ടലുകൾ രാത്രി ഒമ്പതു വരെ പ്രവർത്തിക്കും. ജൂലൈ 25 വരെ തീരുമാനം പ്രാവർത്തികമാക്കേണ്ടതാണെന്ന് കാഞ്ഞങ്ങാട് മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.