ഞാറ് നടീൽ ഉത്സവം

നീലേശ്വരം: സി.പി.എം ബിരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയങ്ങാനം വയലിൽ നെൽകൃഷി ആരംഭിച്ചു. കൃഷി നടത്താൻ തൊഴിലാളികളെ കിട്ടാത്തതിനാൽ അനേക വർഷമായി കൃഷിയിറക്കാൻ കഴിയാത്ത പെരിയങ്ങാനത്തെ മികച്ച കർഷകരിലൊരാളായ ജയ്മോൻ ഐസക്കി​ൻെറ വയലുകളിലാണ് നെൽകൃഷി ആരംഭിച്ചത്. ഞാറുനടീൽ മഹോത്സവം എം. രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ടി.കെ. രവി, എം. ലക്ഷ്മി, പാറക്കോൽ രാജൻ, എം. രാജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.