പടന്നക്കാട് ദേശീയപാതയിലെ കുഴികളടച്ചു

നീലേശ്വരം: മഴക്കാലം വന്നതോടെ കുഴികൾ നിറഞ്ഞ് വാഹന യാത്ര ദുസ്സഹമായ ദേശീയപാത പടന്നക്കാടിലെ അപകടക്കുഴികൾ പടന്നക്കാട് ശാഖ മുസ്​ലിം യൂത്ത് ലീഗ് പ്രവർത്തകർ അടച്ചു. അപകടക്ക​ുഴികളെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർഡ്‌ കൗൺസിലർ അബ്​ദുൽ റസാക്ക് തയിലക്കണ്ടി ഉദ്ഘാടനം ചെയ്തു. മുസ്​ലിം യൂത്ത് ലീഗ് നേതാക്കളായ വസിം പടന്നക്കാട്, എസ്.കെ. ഷാനവാസ്, സലാം പടന്നക്കാട്, പി.സി. അമീർ, കെ.പി. റഷീദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.