ഭക്ഷ്യക്കിറ്റ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണം

കാഞ്ഞങ്ങാട്​: വിദ്യാർഥികളെ രണ്ട് വിഭാഗത്തിലാക്കി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യരുതെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന സർക്കാർ അംഗീകരിച്ച പ്രീ പ്രൈമറികളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുമാത്രമേ ഇപ്പോൾ ഭക്ഷ്യക്കിറ്റ് നൽകുന്നുള്ളൂ. നിരവധി വിദ്യാലയങ്ങളിൽ വർഷങ്ങളായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറികളുണ്ട്. ഇവയെ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. ഇതുമൂലം തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഭക്ഷ്യക്കിറ്റുകൾ ലഭിക്കുമ്പോൾ നോക്കിനിൽക്കേണ്ട അവസ്​ഥയിലാണ് ആയിരക്കണക്കിന് പിഞ്ചുവിദ്യാർഥികൾ. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്​ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി, ജില്ല സെക്രട്ടറി ജി.കെ. ഗിരീഷ്, പി.ശശിധരൻ, എ.വി. ഗിരീശൻ, ജി.കെ. ഗിരിജ, ജില്ല ട്രഷറർ പി.ജെ. ജോസഫ്, കെ. ശ്രീനിവാസൻ, എ.കെ. രമ, കെ. അശോകൻ, കെ. ഗോപാലകൃഷ്ണൻ, പി. ഗോപാലകൃഷ്ണൻ, എ. ദാമോദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.