പി.കെ.വി, എൻ.ഇ. ബാലറാം അനുസ്മരണം നടത്തി

കാഞ്ഞങ്ങാട്​: പി.കെ.വി, എൻ.ഇ. ബാലറാം അനുസ്​മരണം സംഘടിപ്പിച്ചു. പുതുക്കൈയിൽ നടന്ന അനുസ്മരണം എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കെ.കെ. വത്സലൻ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ ഇജാസ് അഹമ്മദിനെ അനുമോദിച്ചു. വെള്ളിക്കോത്ത് ബ്രാഞ്ചിൽ നടന്ന പി.കെ.വി, എൻ.ഇ. ബാലറാം അനുസ്മരണം മണ്ഡലം സെക്രട്ടറി സി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ. തമ്പാൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, പി. മിനി എന്നിവർ സംസാരിച്ചു. കെ.വി. കൊട്ടൻകുഞ്ഞി അധ്യക്ഷത വഹിച്ചു. ഒ. പ്രതീഷ് സ്വാഗതം പറഞ്ഞു. മേക്കാട്ട് നടന്ന പി.കെ.വി അനുസ്മരണം സി.പി.ഐ ജില്ല കൗൺസിൽ അംഗം കരുണാകരൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. പി. ഓമന അധ്യക്ഷത വഹിച്ചു. കെ. ശാർങ്​ഗധരൻ സ്വാഗതം പറഞ്ഞു. മടിക്കൈ അമ്പലത്തറ കല്ലളൻ വൈദ്യർ സ്മാരകത്തിൽ നടന്ന പി.കെ.വി അനുസ്മരണം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രതീഷ് മടിക്കൈ അധ്യക്ഷത വഹിച്ചു. എ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. എൻ. ബാലകൃഷ്ണൻ, രഞ്ജിത്ത് മടിക്കൈ, കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.