പച്ചക്കറി വ്യാപാരികൾക്ക് കോവിഡ് ആൻറിജൻ ടെസ്​റ്റ്​ നടത്തി

നീലേശ്വരം: ജില്ലയിൽ പച്ചക്കറിവ്യാപാരികൾക്കിടയിൽ കോവിഡ് രോഗം കൂടുതൽ ബാധിക്കുന്നുവെന്ന് സംശയമുയർന്ന സാഹചര്യത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രി സ്രവപരിശോധന കേന്ദ്രത്തിൽ കോവിഡ് ആൻറിജൻ പരിശോധന നടത്തി. സ്രവം ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ പരിശോധനഫലം അറിയാവുന്ന പരിശോധനയാണിത്. കാസർകോട്​ ടൗണിൽ പച്ചക്കറിവ്യാപാരികൾക്കിടയിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. നഗരസഭ പരിധിയിലുള്ള 45 പേരുടെ സ്രവം പരിശോധിച്ചു. കഴിഞ്ഞ ഒരു മാസമായി തുടങ്ങിയ നീലേശ്വരം സ്രവപരിശോധന കേന്ദ്രത്തിൽ ആയിരത്തിൽ കൂടുതൽ പേരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.