കോവിഡ് നിയ​ന്ത്രണം ലംഘിച്ച് മത്സ്യവിൽപന; കേസെടുത്തു

നീലേശ്വരം: തൈക്കടപ്പുറം ഹാര്‍ബറില്‍ കോവിഡ് നിയ​ന്ത്രണം ലംഘിച്ച് മത്സ്യവിൽപന നടത്തിയ എട്ടുപേർക്കെതിരെ പൊലീസ്​ കേസെടുത്തു. കോവിഡ് രോഗം പരത്തുന്ന തരത്തിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയാണ് മത്സ്യവിൽപന നടത്തിയത്. തൈക്കടപ്പുറത്തെ വി.വി. കുഞ്ഞികൃഷ്ണൻ, അബ്​ദുൽറഹ്മാൻ, രാജൻ, എം. കൃഷ്ണൻ, പ്രകാശൻ, അബ്​ദുൽ ലത്തീഫ്, അഷ്റഫ്, പുഷ്കരൻ എന്നിവർക്കെതിരെയാണ് പകർച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുത്തത്. സംഭവമറിഞ്ഞ് പൊലീസ് ഇൻസ്​പെക്ടർ പി.ആർ. മനോജ് സ്ഥലത്തെത്തി ആളുകളെ വിരട്ടിയോടിച്ചു. ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചതോടെയാണ് പൊതുജനങ്ങള്‍ കാറിലും ബൈക്കിലും മറ്റുമായി ഹാര്‍ബറില്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.