കേബ്​ൾ കുഴി പാതാളക്കുഴിയാകുന്നു

പടം pdn cable kuzhi പടന്ന തെക്കേപ്പുറത്ത് സ്വകാര്യ കമ്പനിയുടെ കേബ്​ൾ സ്ഥാപിച്ചയിടത്ത് മഴയിൽ കുഴി രൂപപ്പെട്ട നിലയിൽ പടന്ന: സ്വകാര്യ കമ്പനികളുടെ കേബ്​ൾ സ്ഥാപിച്ചയിടങ്ങളിൽ മഴ പെയ്യുമ്പോൾ പാതാളക്കുഴി രൂപപ്പെടുന്നു. പടന്ന ഓരിമുക്ക് മുതൽ തെക്കേപ്പുറം വരെ നിരവധി ഇടങ്ങളിൽ റോഡരികിൽ ഇങ്ങനെ കുഴികൾ രൂപപ്പെട്ടു. ശക്തിയായ മഴയിൽ പെടുന്നനെയാണ് കുഴികൾ പ്രത്യക്ഷപ്പെടുന്നത്. അടിഭാഗത്തുനിന്ന് മണ്ണ് വലിഞ്ഞ് രൂപപ്പെടുന്ന ആഴമുള്ള കുഴികളിൽ ഇതിനകം വാഹനങ്ങളും താഴ്ന്നുപോയിട്ടുണ്ട്. കല്ലുകളും മണ്ണും വാരിയിട്ട് നാട്ടുകാർ താൽക്കാലികമായി കുഴി മൂടിയാണ് അപകടം ഒഴിവാക്കുന്നത്. പലയിടത്തും റോഡിൽ നിന്ന്​ ഒരടി മാത്രം അകലത്തിൽ മാത്രമാണ് കുഴിയെടുത്ത് കേബ്​ൾ സ്ഥാപിച്ചത്. ഇതിനാൽ ഇത്തരം കുഴികൾ റോഡി​ൻെറ സുരക്ഷിതത്വത്തേയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ആയിറ്റി ഭാഗങ്ങളിൽ ഇത്തരത്തിൽ മണ്ണൊലിച്ച് മെക്കാഡം റോഡ് തകരാൻ ഇടയായതിനാൽ ഇപ്രാവശ്യം പടന്നയിലും മറ്റും കേബ്​ൾ സ്ഥാപിക്കുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. എന്നാൽ, കേബ്​ൾ സ്ഥാപിച്ചതിന് ശേഷം മതിയായ രീതിയിൽ മണ്ണിട്ട് കുഴി ഉറപ്പിക്കും എന്ന കരാറുകാര​ൻെറ ഉറപ്പിൻമേലാണ് നാട്ടുകാർ പിൻ വാങ്ങിയത്. പക്ഷേ, മഴ പെയ്യാൻ തുടങ്ങിയതോടെ വീണ്ടും കുഴികൾ രൂപപ്പെടാൻ തുടങ്ങിയത് റോഡി​ൻെറ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.