സുജിത്തിനും നിവേദ്യക്കും ഇനി പേടിക്കാതെ ഉറങ്ങാം

ചെറുവത്തൂർ: . നിലംപൊത്താറായ വീട്ടിൽ ഭീതിയോടെ കഴിഞ്ഞ ഈ സഹോദരങ്ങളുടെ വിഷമാവസ്ഥ കണ്ട പൊതാവൂർ എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.എം. അനിൽ കുമാറി​ൻെറ ഇടപെടലിനെ തുടർന്ന്​ വീട്​ നിർമിക്കുകയായിരുന്നു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. കയ്യൂർ-ചീമേനി പഞ്ചായത്തിലെ ആറാം വാർഡായ അള്ളറാട്ടാണ് വീട് നിർമിച്ചത്. സുജിത് കൊടക്കാട് കേളപ്പജി സ്​കൂളിലെയും സഹോദരി നിവേദ്യ പൊതാവൂർ സ്കൂളിലെയും വിദ്യാർഥികളാണ്. വീടി​ൻെറ താക്കോൽദാനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻറ്​ കെ.ശകുന്തള അധ്യക്ഷത വഹിച്ചു. കെ.എം. അനിൽ കുമാർ, കെ. ഭാസ്കരൻ, കെ.എ. വിമലകുമാരി, പി.പി. ദിലീപ്, കെ. ബാലൻ, പി. രാഗേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.