അംഗൻവാടി കെട്ടിടത്തിന്​ ശിലയിട്ടു

കാഞ്ഞങ്ങാട്​: അടോട്ട് കൂലോത്ത് വളപ്പ് വീണച്ചേരി അംഗൻവാടി കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം അജാനൂർ പഞ്ചായത്ത് പ്രസിഡൻറ്​ പി.ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി.രാഘവൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൻ സി.എം.സൈനബ, അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.സതി, അജാനൂർ പഞ്ചായത്ത് മെംബർ പി.ബിന്ദു, ഐ.സി.സി.എസ്‌ സൂപ്പർവൈസർ റീജ, എം.പൊക്ലൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, നാരായണൻ പള്ളിക്കാപ്പിൽ, പി.പി.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. വി.പി.പ്രശാന്തകുമാർ സ്വാഗതവും പി.വി.ഗീത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.