ഷം​ന​യും പി​താ​വ് അ​ബൂ​ട്ടി​യും (ഫയൽചിത്രം)

നോ​വാ​യ ഷം​ന; പൊ​രു​തി​ത്തോ​റ്റ അ​ബൂ​ട്ടി, സ​ർ​ക്കാ​റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കു​ടും​ബം

ഉ​രു​വ​ച്ചാ​ൽ: ഒ​രു നാ​ടി​ന്റെ​യാ​കെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മ​ക​ളു​ടെ ദാ​രു​ണാ​ന്ത്യം, അ​വ​ൾ​ക്ക് നീ​തി തേ​ടി​യു​ള്ള അ​ല​ച്ചി​ലി​നൊ​ടു​വി​ൽ ഹൃ​ദ​യം ത​ക​ർ​ന്ന് വി​ട​പ​റ​ഞ്ഞ പി​താ​വ്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ. പു​തി​യ സ​ർ​ക്കാ​റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കു​ടും​ബം. എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ഷം​ന ത​സ്‌​നീ​മി​ന്റെ​യും മ​ക​ൾ​ക്കാ​യി പോ​രാ​ടി ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ പി​താ​വ് അ​ബൂ​ട്ടി​യു​ടെ​യും ഓ​ർ​മ​ക​ൾ ശി​വ​പു​ര​ത്തു​കാ​രു​ടെ മ​ന​സ്സി​ൽ ഇ​ന്നും വ​റ്റാ​ത്ത ക​ണ്ണീ​രാ​ണ്.

പു​തി​യ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ടം വീ​ണ്ടും ശ​ക്ത​മാ​ക്കു​ക​യാ​ണ് കു​ടും​ബ​വും നാ​ട്ടു​കാ​രും രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളും.

2016 ജൂ​ലൈ 18നാ​ണ് ശി​വ​പു​രം ആ​യി​ഷ മ​ൻ​സി​ലി​ൽ അ​ബൂ​ട്ടി-​ഷ​രീ​ഫ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഷം​ന ത​സ്നീം (21) സ്വ​ന്തം ക​ലാ​ല​യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ വീ​ഴ്ച​യെ തു​ട​ർ​ന്ന് മ​രി​ക്കു​ന്ന​ത്. നി​സ്സാ​ര പ​നി​ക്ക് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ ഷം​ന​ക്ക് ന​ൽ​കി​യ ‘സെ​ഫ്ട്രി​യാ​ക്സോ​ൺ’ എ​ന്ന ആ​ന്റി​ബ​യോ​ട്ടി​ക് ഇ​ൻ​ജ​ക്ഷ​ൻ ക​ടു​ത്ത അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റാ​ൻ 20 മി​നി​റ്റി​ല​ധി​കം വൈ​കി​യ​തും അ​ടി​യ​ന്ത​ര ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നു​ക​ളോ ഓ​ക്സി​ജ​നോ വാ​ർ​ഡി​ൽ ല​ഭ്യ​മാ​കാ​തി​രു​ന്ന​തു​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ആ​തു​രാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും വീ​ഴ്ച​യും അ​നാ​സ്ഥ​യു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ക്രൈം​ബ്രാ​ഞ്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ക​മീ​ഷ​നു​ക​ളും പ​റ​ഞ്ഞി​രു​ന്നു. തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളാ​യ ഡോ​ക്ട​ർ​മാ​രെ സം​ര​ക്ഷി​ക്കാ​ൻ അ​ന്ന​ത്തെ അ​ധി​കാ​രി​ക​ൾ ശ്ര​മി​ച്ചു​വെ​ന്ന​ത് നീ​തി​വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ടു​ന്നു. ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം സ​മ​ർ​പ്പി​ച്ച സി​വി​ൽ ഹ​ര​ജി വ​ർ​ഷ​ങ്ങ​ളാ​യി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

പു​തി​യ ഭ​ര​ണ​കൂ​ട​മെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് നീ​തി​ന​ൽ​കു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​ഷം​ന​യു​ടെ കു​ടും​ബ​വും ശി​വ​പു​ര​ത്തെ നാ​ട്ടു​കാ​രും.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി യൂ​ത്ത് ലീ​ഗ്

ഉ​രു​വ​ച്ചാ​ൽ: ഷം​ന​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദ്യ​ഘ​ട്ടം മു​ത​ൽ സ​മ​ര​രം​ഗ​ത്തു​ള്ള യൂ​ത്ത് ലീ​ഗ് ഈ ​വി​ഷ​യ​ത്തി​ൽ വീ​ണ്ടും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​രു​ക​യാ​ണ്. യൂ​ത്ത് ലീ​ഗ് മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​ആ​ർ. ഉ​ബൈ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ നേ​രി​ൽ​ക്ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

Tags:    
News Summary - Abuti, who fought the battle, the family has placed their hopes in the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.