പാതയോരത്ത് പരിമളം പരത്തി വത്സ​െൻറ പൂന്തോട്ടം

ഉരുവച്ചാൽ: തലശ്ശേരി–മട്ടന്നൂർ റോഡിൽ പഴശ്ശിയിലെ പാതയോരത്ത് പരിമളം പരത്തി വത്സ​െൻറ പൂന്തോട്ടം. പഴശ്ശിയിൽ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാരെ ഏറെ ആകർഷിക്കുകയാണ് ഈ കൊച്ചു പൂന്തോട്ടം. പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന ഈ എഴുപതുകാരൻ പാതയോരം സൗന്ദര്യവത്​കരിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മഞ്ഞ മല്ലികയും കോസ്​മസും വാടാർമല്ലിയും നട്ടുപിടിപ്പിച്ചത്​. കാടുപിടിച്ച് കിടന്നിരുന്ന പാതയോരം വെട്ടിത്തെളിച്ചാണ് മഴക്കാലത്ത് പൂച്ചെടികൾ നട്ടുവളർത്തിയത്.

കഴിഞ്ഞ വർഷം പഴശ്ശി - ഇടവേലിക്കൽ പാതയോരത്ത് ഇദ്ദേഹം പൂന്തോട്ടം ഒരുക്കിയിരുന്നു. നട്ടുവളർത്തിയ പൂന്തോട്ടത്തിൽ പരിമളം പരത്തി വിരിഞ്ഞുകിടക്കുന്ന പൂക്കൾ കാണുമ്പോൾ ഏറെ സന്തോഷം ലഭിക്കുന്നുവെന്ന്​ പഴശ്ശി കക്കോത്ത് ശ്രീവത്സത്തിൽ താമസക്കാരനായ വത്സൻ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.