Posted On
date_range Updated On
date_range തെരുവുനായ് അക്രമം; മൂന്നുപേർക്ക് കടിയേറ്റു
പാനൂർ: അയ്യപ്പക്ഷേത്ര പരിസരത്ത് തെരുവുനായുടെ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്. അയ്യപ്പക്ഷേത്രത്തിലെ ജീവനക്കാരി വള്ളങ്ങാട്ടെ വെളോത്ത് ശാന്ത (70), ലക്ഷംവീട്ടിലെ മജീദ് (43), ന്യൂക്ലിയസ് ഹോസ്പിറ്റലിലെ സുരക്ഷ ജീവനക്കാരൻ മധു (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമെ ലക്ഷംവീടിന് സമീപത്ത് കെട്ടിയിട്ട പോത്തിനെയും നായ് കടിച്ചു. പാനൂർ നഗരത്തിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.