കൊളവല്ലൂർ പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ
സി.സി.ടി.വി ദൃശ്യം
Posted On
date_range Updated On
date_range കടവത്തൂരിൽ എസ്.ബി.ഐ എ.ടി.എം, സി.ഡി.എം മെഷീനുകൾ തകർത്ത് മോഷണശ്രമം
പാനൂർ: കടവത്തൂരിൽ എസ്.ബി.ഐ എ.ടി.എം, സി.ഡി.എം മെഷീനുകൾ തകർത്ത് മോഷണശ്രമം. ചൊവ്വാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് മോഷണശ്രമം നടന്നത്. ബൈക്കിൽ ഹെൽമറ്റിട്ടാണ് മോഷ്ടാവെത്തിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലെ കാമറയും പൊലീസ് പരിശോധിക്കുന്നുണ്ട്.
സ്ഥലത്ത് വിരലടയാള വിദഗ്ധരും കൊളവല്ലൂർ പൊലീസുമെത്തി അന്വേഷണം നടത്തിവരികയാണ്. പ്രതിയുടെ ദൃശ്യങ്ങൾ കൊളവല്ലൂർ പൊലീസ് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980858, 0490 2462025 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.