Posted On
date_range Updated On
date_range പന്ന്യന്നൂർ കൊറ്റോലിൽ ക്ഷേത്രക്കവർച്ച; 25,000 രൂപ കവർന്നു
പാനൂർ: പന്ന്യന്നൂർ കൊറ്റോൽ മാണിക്കോത്ത് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പരികർമിയാണ് കവർച്ച വിവരം അറിയുന്നത്.
കോവിഡായതിനാൽ ഏറെ മാസങ്ങളായി ഭണ്ഡാരം തുറന്നിരുന്നില്ല. എല്ലാ മാസവും സംക്രമപൂജ നടക്കുന്ന ക്ഷേത്രമാണിത്. 25,000ത്തോളം രൂപ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
എസ്.ഐ കെ.വി. ഗണേശും സംഘവും നടത്തിയ പരിശോധനയിൽ അടുത്ത പറമ്പിൽനിന്നു ഭണ്ഡാരം പൊളിച്ച നിലയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.