Posted On
date_range Updated On
date_range പാനൂരിൽ ബി.ജെ.പി പ്രവർത്തകെൻറ കാർ കത്തിച്ചു
പാനൂർ: ബി.ജെ.പി പ്രവർത്തകെൻറ കാർ അജ്ഞാത സംഘം കത്തിച്ചു. എലാങ്കോട് മൊട്ടേമ്മൽ രാജേഷിെൻറ കാറാണ് വ്യാഴാഴ്ച പുലർച്ചയോടെ കത്തിച്ചത്. ടയർ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ തീയണച്ചതിനാൽ വൻ ദുരന്തമൊഴിവായി. കാറിെൻറ മുൻ ഭാഗം കത്തിയ നിലയിലാണ്. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവിെൻറ കാറിെൻറ ഗ്ലാസ് ഒരുസംഘം തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞുതീർത്തതിനുശേഷമാണ് വീണ്ടും ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.