കുന്നോത്തുപറമ്പിലെ രാജീവ് ഭവന്റെ ജനൽചില്ലുകൾ തകർത്ത നിലയിൽ
Posted On
date_range Updated On
date_range കുന്നോത്തുപറമ്പിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം
പാനൂർ: മീത്തലെ കുന്നോത്തുപറമ്പിലെ കോൺഗ്രസ് ഓഫിസായ രാജീവ് ഭവനുനേരെ ആക്രമണം. ഒന്നാം നിലയിലെ നാലു ജനൽചില്ലുകൾ തകർത്തു. ബുധനാഴ്ച പുലർച്ചയാണ് ആക്രമണം നടന്നത്.
പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിനെതിരെ പ്രതിഷേധ യോഗം നടത്തി. കെ.പി.സി.സി സെക്രട്ടറി സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. ടി.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി കെ.പി. സാജു, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് പി.പി. പ്രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സാദിഖ് പാറാട്, ഉജ്വൽ പവിത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.