Posted On
date_range Updated On
date_range അബാൻ ഈസക്ക് പുരസ്കാരം
പാനൂർ: യുവ ശാസ്ത്രജ്ഞനെ കണ്ടെത്തുന്നതിന് സർക്കാർ ഏർപ്പെടുത്തിയ കലൈഡോസ്കോപ് വിദ്യാഭ്യാസ പ്രോജക്ട് റിപ്പോർട്ടിന് കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ അബാൻ ഈസ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി.
വംശനാശ ഭീഷണി, മലിനീകരണം, പരിഹാരം എന്ന പ്രോജക്ടിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 2021 പ്രതിഭ പുരസ്കാരവും അബാൻ ഈസ നേടിയിട്ടുണ്ട്.
ലോക ജനസംഖ്യ ദിനം, വായന ദിനം, സ്വാതന്ത്ര്യദിനം എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അബാൻ ഈസ കടവത്തൂരിലെ ഈസ -ഉമ്മുക്കുത്സു ടീച്ചർ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.