പഞ്ചായത്തിലൂടെ

പഞ്ചായത്തിലൂടെകതിരൂർ ഇടത് ആധിപത്യം–––––––––––––––––––––––––––––––––––––––തലേശ്ശരി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇടതി​ൻെറ സമ്പൂർണ ആധിപത്യത്തിലാണ് കതിരൂർ ഗ്രാമപഞ്ചായത്ത്. കളരിയിലൂടെയും ചിത്രകലയിലൂടെയും പേരെടുത്ത ഇൗ കൊച്ചുഗ്രാമത്തിൽ പേരിനെങ്കിലും പഞ്ചായത്തിൽ ഒരു സീറ്റ് ഉറപ്പിക്കാൻ സാധിക്കാത്തത് വലതുമുന്നണിക്ക് വലിയ ക്ഷീണമാണ്. 1942 മാർച്ച‌് 20നാണ്‌ പഞ്ചായത്ത്‌ നിലവിൽവന്നത്‌. മടപ്പള്ളി ഗോപാലനായിരുന്നു പ്രഥമ പ്രസിഡൻറ്. നിരവധി പ്രമുഖർ പിന്നീട്‌ ഭരണസാരഥ്യം ഏറ്റെടുത്തു. കഴിഞ്ഞ 20 വർഷമായി മുഴുവൻ സീറ്റും ഇടതുമുന്നണിയുടെ കൈപ്പിടിയിലാണ്. വികസന നേട്ടങ്ങളിൽ നിലവിൽ മറ്റു പഞ്ചായത്തുകളെക്കാൾ ഒരുപടി മുന്നിലാണ് കതിരൂർ. മാതൃക പദ്ധതികളിലൂടെ വികസനരംഗത്ത്‌ കേരളത്തിന്‌ വഴികാട്ടിയായി മാറാൻ കതിരൂർ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. എം. ഷീബ പ്രസിഡൻറും പി.പി. സനിൽ വൈസ് പ്രസിഡൻറുമായുള്ള ഭരണസമിതിയാണ്‌ കതിരൂരി​ൻെറ വികസനത്തിന് ചുക്കാൻ പിടിക്കുന്നത്. മണ്ണും വായുവും വെള്ളവും പരിശുദ്ധിയോടെ പരിപാലിച്ച‌് ജനജീവിതം ക്ഷേമവും ഐശ്വര്യവുമാക്കാൻ സാധിച്ചതായി ഭരണസമിതി അവകാശപ്പെടുന്നു. ചിത്രകാരന്മാരുടെ ഗ്രാമത്തിൽ വർണങ്ങളുടെ ഉത്സവമേളം തീർത്ത്‌‌ സാംസ‌്കാരിക മേഖലയിലും പുത്തൻ ഉണർവുണ്ടാക്കാൻ യുവനേതൃത്വം നൽകുന്ന ഭരണസമിതിക്കായി. ഗ്രാമീണ ചിത്രശാലക്ക‌് ഹൈടെക‌് ഭാവവും രൂപവും കൈവന്നു. പൊന്ന്യം പറാങ്കുന്നിൽ ബഡ്‌സ്‌ സ്‌കൂൾ, ദേശീയ അംഗീകാരം നേടിയ കുടുംബാരോഗ്യകേന്ദ്രം, കാർഷിക മുന്നേറ്റം, 20 കോടി രൂപയുടെ റോഡ്‌ വികസനം, പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം, ഐ കാൻ ഇംഗ്ലീഷ്‌ സാക്ഷരതായജ്ഞം, ഗ്ലോബൽ ഗ്രാമസഭ തുടങ്ങി തനത്‌ പദ്ധതികളും പഞ്ചായത്ത് നടപ്പാക്കി. ഐ.എസ്‌.ഒ സർട്ടിഫിക്കറ്റ്‌ നേടിയ പഞ്ചായത്ത്‌ അക്ഷയകേരളം അവാർഡ്‌, ജില്ലയിലെ ആദ്യ സമ്പൂർണ ശുചിത്വപഞ്ചായത്ത്‌, തൊഴിലുറപ്പ്‌ നിർവഹണ മികവിനുള്ള മഹാത്മ പുരസ്‌കാരം തുടങ്ങി അംഗീകാരത്തി​ൻെറ തിളക്കത്തിലാണ്‌ അഞ്ചുവർഷം പൂർത്തിയാക്കുന്നത്‌. വികസന പദ്ധതികൾക്കായി 60 കോടി രൂപ വിനിയോഗിച്ചു. 18 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.എമ്മിന് 16 സീറ്റുകളുണ്ട്. രണ്ടെണ്ണം സി.പി.െഎക്കും. പഞ്ചായത്തിലെ ആകെ വോട്ടർമാർ- 23,167. ഇതിൽ സ്ത്രീകൾ -12,808, പുരുഷന്മാർ -10,359.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.