ധർണ

തളിപ്പറമ്പ്: ഭരണപക്ഷ സംഘടനയിൽപെട്ട ജീവനക്കാർക്കു മാത്രം ഇഷ്​ടത്തിനനുസരിച്ച്​ സ്ഥലംമാറ്റം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ്​ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ്​ ജില്ല വിദ്യാഭ്യാസ ഓഫിസിനുമുന്നിൽ പ്രതിഷേധ നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പിൽ മിനിസ്​റ്റീരിയൽ ജീവനക്കാർക്ക് ഓൺലൈനായി സ്ഥലം മാറ്റങ്ങൾ നടപ്പാക്കണമെന്ന സർക്കാർ ഉത്തരവും ട്രൈബ്യൂണൽ വിധിയും നിലനിൽക്കെ ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നടത്തിയത്. സംസ്ഥാന കമ്മിറ്റിയംഗം പി.സി. സാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ്​ എം. സനീഷ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജസ്​റ്റിൻ വർഗീസ് സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ കെ.വി. മഹേഷ്, ജില്ല വൈസ് പ്രസിഡൻറ്​ പി.വി. വിനോദ്, ആർ. ബിജു, കെ.വി.ടി. അബ്​ദു, ടി.പി. ജിഷ്ണു, പി.പി. അഷ്റഫ്, വി.വി. ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.