പ്രതിഷേധതെരുവ്

കൂത്തുപറമ്പ് : പാലത്തായി പീഡന കേസ് അട്ടിമറിക്കുന്ന സർക്കാർ നിലപാടിനെതിരെ മുസ്​ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന പ്രതിഷേധ തെരുവ് യൂത്ത് ലീഗ് ജില്ല സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ്​ സി.പി.ഒ അസ്ഹർ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് പാറാൽ, പി.പി. ഹനീഫ, യു. റിയാസ്, മൊട്ടമ്മൽ അലി, കെ.വി. അലി, അൻസാരി മന്നമ്പത്ത്, നസീർ മൂര്യാട്, കെ. ജെറീഷ്, സഫ്​വാൻ, കെ.വി. റിയാസ്, നൗഷാദ് പാറാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.