അനന്തുവിനും നന്ദുവിനും ഇനി സുരക്ഷിത ഭവനത്തിൽ കഴിയാം

നടുവിൽ: ആറു വർഷം മുമ്പ് അച്ഛനും, രണ്ടുവർഷം മുമ്പ് അമ്മയും അസുഖം ബാധിച്ചു മരിച്ചതോടെ അനാഥരായ അനന്തുവിനും, നന്ദുവിനും, 85 വയസ്സുള്ള അമ്മൂമ്മ കല്യാണിക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം. നിരാലംബരായ കുടുംബത്തിന് കഴിയാൻ നല്ലൊരു വീടില്ലാത്തതിനെ തുടർന്ന് കുടുംബത്തി​െൻറ സംരക്ഷണം സിപിഎം ഏറ്റെടുക്കുകയായിരുന്നു.

നടുവിൽ പടിഞ്ഞാറെ കവലയിലുള്ള വയോധികയായ കല്യാണിയമ്മക്കും, മാതാപിതാക്കൾ മരിച്ച ഇവരുടെ പേര മക്കൾക്കും ആണ് പഴയ വീട് പൊളിച്ച് മനോഹരമായ സ്നേഹ വീട് പണിതത്. കുട്ടികളുടെ മാതാവ് പുഷ്പ മരിച്ചപ്പോൾ ശ്‌മശാനം പോലും അനുവദിക്കാൻ സമുദായ സംഘടനകൾ മടിച്ചിരിന്നു. തുടർന്ന് സിപിഎം മുൻകൈയ്യെടുത്തായിരുന്നു സംസ്കാരവും നടത്തിയത്​.




കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയ​െൻറ സഹകരണത്തോടെ 9 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വീടി​െൻറ താക്കോൽദാനം നിർവഹിച്ചു. എല്ലാവർക്കും വീട് നൽകാനുള്ള പദ്ധതിയുമായി സർക്കാരും, സന്നദ്ധ സംഘടനകളുമെല്ലാം മുന്നോട്ടുപോകുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നവർ ദ്രോഹികൾ ആണെന്ന് എം.വി ജയരാജൻ പറഞ്ഞു.

അഡ്വക്കേറ്റ് ടി പി ലക്ഷ്മണനും, എം രാജേഷും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വീട് നിർമ്മാണ കാലയളവിൽ കുടുംബത്തിന് താമസിക്കാൻ വാടക ഒഴിവാക്കി ക്വാട്ടേഴ്‌സും പാർട്ടി അംഗം വിട്ടുനൽകിയിരുന്നു.

ഓൺലൈൻ പഠനത്തിനായുള്ള ടെലിവിഷൻ ചടങ്ങിൽ വെച്ച് കുട്ടികൾക്ക് നൽകുകയും, പഠനം ചെലവ് പൂർണമായും പാർട്ടി ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. കെ.എം.സി.എസ്​.യു സംസ്ഥാന സെക്രട്ടറി കെ. ബാബു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ കെ എം ജോസഫ്, എം കരുണാകരൻ, ഏരിയ സെക്രട്ടറി പി. വി ബാബുരാജ്, പി ആർ സ്മിത, കെ സുധീർ, കെ അജിത് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - cpim snehaveedu for anandhu and nandhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.