മാണിയൂർ വേശാലയിൽ ബസ് കാത്തിരിപ്പുകേന്ദ്രം തകർത്ത നിലയിൽ
Posted On
date_range Updated On
date_range ബസ് കാത്തിരിപ്പുകേന്ദ്രവും കൊടിമരവും നശിപ്പിച്ചു
മയ്യിൽ: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മാണിയൂർ വേശാലയിലെ ബസ് കാത്തിരിപ്പുകേന്ദ്രവും സമീപത്തെ കൊടിമരവും തകർത്തു.
ഇന്ദിര ഗാന്ധി നഗറിന് സമീപം കോൺഗ്രസുകാർ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും കൊടിമരവുമാണ് തകർത്തത്.
കഴിഞ്ഞദിവസം രാത്രിയിൽ മൂന്ന് ബൈക്കുകളിലായി വന്ന സംഘമാണ് തകർത്തതെന്നും ശബ്ദം കേട്ട് വീടിനു പുറത്തേക്ക് വന്ന സമീപവാസികളെ ഭീഷണിപ്പെടുത്തിയതായും മയ്യിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
രണ്ടുദിവസം മുമ്പ് വേശാലയിലെ മറ്റൊരു ബസ് കാത്തിരിപ്പുകേന്ദ്രവും തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.