മാഹിയിലുണ്ടായ ഗതാഗതക്കുരുക്ക്

ലോറി വഴിയിൽ കുടുങ്ങി; മാഹിയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്ക്

മാഹി: മാഹി ആശുപത്രി ജങ്ഷനിൽ ലോറി കുടുങ്ങി ദേശീയപാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. മലപ്പുറത്ത് നിന്ന് കണ്ണൂർ വാരത്തേക്ക് സിമൻ്റ് ഇഷ്ടികയുമായി പോവുകയായിരുന്ന ലോറിയാണ് ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് പിൻചക്രത്തിൻ്റെ ആക്സിൽ പൊട്ടി വഴിയിൽ കുടുങ്ങിയത്.

മാഹി പള്ളി തിരുനാൾ ആഘോഷം തുടങ്ങിയതിൻ്റെ പിറ്റേന്നുണ്ടായ ഗതാഗത കുരുക്ക് ഒഴിവാക്കാൻ മാഹി പൊലീസിൻ്റെ കാര്യക്ഷമമായ പ്രവർത്തനം സഹായിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് ലോറി സഞ്ചാരയോഗ്യമാക്കി യാത്ര തുടർന്നത്. 

പൂഴിത്തലക്കും ആശുപത്രി ജങ്ഷനുമിടയിലെ കുത്തനെയുള്ള കയറ്റത്തിൽ നിരന്തരം വാഹനങ്ങൾ നിന്ന് പോവുന്നത് മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനമുണ്ടാക്കുകയാണ്. ഇത്തരം വാഹനങ്ങൾ റോഡിൽ നിന്ന് നീക്കുന്നതിനായി ക്രെയിൻ സംവിധാനം മാഹിയിൽ ഏർപ്പെടുത്തണമെന്ന് ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - traffic block in mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.