ദേശീയ കളരിപ്പയറ്റ് മത്സരത്തിൽ വിജയികളായ മാഹി കളരി സംഘത്തിലെ വിദ്യാർഥികൾ

മാഹിയുടെ അഭിമാനമായി ഇൗ കളരി അഭ്യാസികൾ

മാഹി: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ നടത്തിയ 12ാമത് ദേശീയ കളരിപ്പയറ്റ് മത്സരത്തിൽ പുതുച്ചേരി സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവെച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400ലധികം മത്സരാർഥികൾ പങ്കെടുത്തു.

സബ്​ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മെയ്​പയറ്റിനത്തിൽ എൻ. ഋതിക്ക് വെങ്കല മെഡൽ കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും നീഹാര പ്രേം (ചുവട്, വാളും പരിചയും), പി. ദേവനന്ദ (മെയ്​പയറ്റ്, വാളും പരിചയും) എന്നിവരും വെങ്കല മെഡൽ കരസ്ഥമാക്കി.

മൂന്നുപേരും മാഹി സി.എച്ച്. ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ വിദ്യാർഥികളാണ്. ഓൺലൈൻ വഴി ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ പ്രസിഡൻറ് ഡോ. എം. എൻ. കൃഷ്ണമൂർത്തിയുടെ അധ്യക്ഷതയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സായ് റീജനൽ ഡയറക്ടർ ഡോ. ജി. കിഷോർ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. പൂന്തുറ സോമൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - these kalari Practitioners are the proud of mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.