ദുരിതമായി റോഡിലേക്ക് തള്ളി നിൽക്കുന്ന ബോട്ടിൽ ബൂത്ത്

പെരിങ്ങാടി: ന്യൂമാഹി പഞ്ചായത്തിലെ എട്ടാം വാർഡിൽ, പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ മദ്രസ്സത്തുൽ ഖാദിരിയ്യയുടെ മുൻ വശത്തുള്ള ബോട്ടിൽ ബൂത്തിന്റെ മുൻ ഭാഗത്തെ രണ്ട് കാലുകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതും ബോട്ടിൽ ബൂത്തിന്റെ ചുറ്റും മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നതും കാരണം പരിസരവാസികളും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. ബോട്ടിൽ ഭൂതത്തിന്റെ പിൻ വശത്തെ രണ്ട് കാലുകൾ ഡ്രൈനേജിന്റെ മുകളിലും മുൻ വശത്തെ രണ്ട് കാലുകൾ റോഡിൽ കല്ല് വെച്ച് അതിൻ്റെ മുകളിലുമാണ് നിൽക്കുന്നത്. . കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡിലേക്ക് തള്ളി നിൽക്കുന്ന ബോട്ടിൽ ബൂത്തിന്റെ മുൻ ഭാഗത്തെ റൂഫ് ന്യൂമാഹി എം. എം. എജുക്കേഷനൽ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മിനി ബസ്സിന് തട്ടി ബസ്സിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഉടനെ തന്നെ വിവരം ബോട്ടിൽ ബൂത്ത് സ്ഥിതി ചെയ്യുന്ന വാർസുകളിലെ അംഗങ്ങളുടെയും പഞ്ചായത്ത് അധികൃതരുടേയും ശ്രദ്ധയിൽപെടുത്തിയിരുന്നു.

അപകടങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കാൻ ബോട്ടിൽ ബൂത്ത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാനായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. റോഡിലേക്ക് തള്ളി നിൽക്കുന്നത് കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അടിയന്തരമായി അത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നാണ് പരിസര വാസികളുടെ ആവശ്യം.

Tags:    
News Summary - Waterbooth became a disguise to travellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.