മാഹി: എം.ഡി.എം.എയുമായി അഴിയൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. അഴിയൂർ ചുങ്കം ബാഫഖി റോഡിൽ സാബിറ മൻസിലിൽ നസിറുദ്ദീൻ (29), അഴിയൂർ ദേശീയപാതയിൽ കുളങ്ങര അഭിലാഷ് (29) എന്നിവരെയാണ് ബുധനാഴ്ച പുലർച്ച രണ്ടോടെ അഴിയൂർ എലാസ്ക് റോഡിൽ പിടികൂടിയത്.
അഴിയൂരിലും പരിസര പ്രദേശങ്ങളിലും വിദ്യാർഥികൾക്കടക്കം മാരക സിന്തറ്റിക് ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് എക്സൈസ് വിഭാഗത്തിന്റെ പഴുതടച്ച നീക്കത്തിലൂടെ പിടിയിലായത്. ഫോൺ കോളുകളും ഗൂഗ്ൾപേ ഇടപാടുകളും പരിശോധിച്ചപ്പോൾ അഭിലാഷും നസിറുദ്ദീനും ഇന്നലെ മാത്രം പലതവണ ബന്ധപ്പെട്ടതായും 3000, 2000 രൂപയുടെ നിരവധി ഇടപാടുകൾ നടത്തിയതായും കണ്ടെത്തി.
തുടർന്ന് എക്സൈസ് സംഘം നസിറുദ്ദീനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭിലാഷിന്റെ ഫോണിൽ നിരവധി ഉപഭോക്താക്കളാണ് ആവശ്യക്കാരായി വിളിച്ചത്. എല്ലാവരും കോഡ് ഭാഷയിലാണ് ലഹരിക്കായി ആവശ്യപ്പെട്ടത്.
വാട്സ് അപ്പിൽ ഒരു പെൺകുട്ടിയും ലഹരിക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എക്സൈസ് സംഘത്തിന് ലഭിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ലഹരി തൂക്കി തിട്ടപ്പെടുത്തുകയും ഗസറ്റഡ് ഓഫിസർ ദേഹ പരിശോധന നടത്തുകയും ചെയ്തു. മറ്റൊരാളുടെ. പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.