ചെമ്പ്ര-പാറാൽ റോഡിൽ ചാമേരി മുക്കിൽ വൈദ്യുതി ട്രാൻസ്ഫോർമർ ചരിഞ്ഞ നിലയിൽ

ട്രാൻസ്ഫോർമർ ചരിഞ്ഞു; ഒഴിവായത് വൻ അപകടം

മാഹി: നിർമാണത്തിനിടെ വൈദ്യുതി ട്രാൻസ്ഫോർമർ ചരിഞ്ഞു. ചെമ്പ്ര-പാറാൽ റോഡിൽ ചാമേരി മുക്കിൽ രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച വൈദ്യുതി ട്രാൻസ്ഫോർമറാണ് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ റോഡിനുകുറുകെ ചരിഞ്ഞത്.

ലൈൻ ഓഫാക്കിയതിനാലും റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും അപകടം ഉണ്ടായില്ല. ട്രാൻസ്ഫോർമർ സ്ഥാപിച്ച തൂണിന് കോൺക്രീറ്റ് ചെയ്യാനുള്ള ജോലി ബാക്കിനിൽക്കെയാണ് സംഭവം.

അശാസ്ത്രീയ രീതിയിൽ സ്ഥാപിച്ചതിനാലാണ് ട്രാൻസ്ഫോർമർ വീണതെന്ന് നാട്ടുകാർ പറഞ്ഞു. ട്രാൻസ്ഫോർമാർ ഉറപ്പിച്ച പോസ്റ്റ് സിമന്റിട്ട് ഉറപ്പിച്ചിരുന്നില്ല. ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനായി ഉത്തരേന്ത്യയിലെ സ്വകാര്യ കമ്പനിക്ക് കരാർ നല്കിയതായിരുന്നുവത്രെ. ട്രാൻസ്ഫോർമാർ ചരിഞ്ഞതോടെ തൊട്ടടുത്ത മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ മുറിഞ്ഞ് റോഡിൽ വീണത് ഗതാഗത തടസ്സമുണ്ടാക്കി. പ്രദേശത്ത് വൈദ്യുതി മുടങ്ങി.

Tags:    
News Summary - transformer fell; major accident was avoided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.