മാഹി: കനത്ത മഴയിൽ മണ്ണിടിഞ്ഞ് മാഹി ബൈപാസ് റോഡിൽ ബീം തകർന്നു. ഉമ്പാച്ചി കുന്നിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നിർമാണം നടക്കുന്ന ബൈപാസിലാണ് സംഭവം. മണ്ണിടിഞ്ഞതിനെ തുടർന്ന് ബീം പൂർണമായും തകർന്നു വീണു. ബൈപാസിൽ പലയിടത്തും മണ്ണിടിച്ചിൽ രൂക്ഷമാണ്. ബീം തകർന്നതോടെ ഈ ഭാഗത്ത് ബൈപാസ് പണി തടസ്സപ്പെട്ടു. മാഹി -മുഴപ്പിലങ്ങാട് ബൈപാസ് നിർമാണ പ്രവൃത്തി നടക്കുന്ന പള്ളൂർ സബ് സ്റ്റേഷന് സമീപത്തെ മണൽ കുന്നുമ്മൽ ഭാഗത്താണ് സംഭവം.
കഴിഞ്ഞ ദിവസവും ഇതിന് സമീപത്ത് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണൽ കുന്നുമ്മൽ ജാനുവും കുടുംബവും താമസിച്ചിരുന്ന വീട് നിൽക്കുന്ന പറമ്പിലെ മണ്ണാണ് ഇടിഞ്ഞ് വീണത്. വീടും ഏതു സമയവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണുള്ളത്. വീടിന്റെ അടുക്കള ഭാഗവും ചുറ്റുമതിലിന്റെ ഭാഗവും താഴേക്ക് പതിച്ചു. ബൈപാസ് റോഡരികിൽ കെട്ടിയ സംരക്ഷണഭിത്തിയും തകർത്താണ് മണ്ണ് റോഡിലേക്ക് പതിച്ചത്.
റോഡിൽനിന്ന് ഏറെ ഉയരത്തിലുള്ള പറമ്പിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞത്. കുന്നിടിച്ച് റോഡ്നി ർമിച്ചപ്പോൾ ആവശ്യമായ ഉയരത്തിൽ സംരക്ഷണ ഭിത്തി കെട്ടാത്തതാണ് മണ്ണിടിഞ്ഞ് വീഴാനിടയായതെന്ന് നാട്ടുകാർ പറഞ്ഞു. മണൽ കുന്നുമ്മൽ ജാനുവിന്റെ വീടിരിക്കുന്ന ഭാഗം നാഷനൽ ഹൈവേ അതോറിറ്റി ഏറ്റെടുത്തതിനാൽ വീട്ടിൽ ആൾത്താമസമില്ല. മണൽ കുന്നുമ്മൽ ഭാഗത്ത് അഞ്ച് വീടുകൾ ആണുള്ളത്. അതിൽ രണ്ട് വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണിയിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.