പിക്അപ് വാൻ കത്തിയനിലയിൽ

പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ നിർത്തിയിട്ട പിക്അപ് വാനിന് തീപിടിച്ചു

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ ഇരട്ടപ്പിലാക്കൂലിൽ പിക്അപ് വാൻ കത്തി നശിച്ചു. കർണാടകയിൽനിന്ന് കോഴികളുമായി എത്തിയ പിക്അപ് വാൻ ലോഡിറക്കിയ ശേഷം നിർത്തിയിട്ടതായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ബൊലേറോ പിക്അപ് വാനിന് തീപിടിച്ചത്.

അഴിയൂർ കോട്ടാമല താഴെകുനിയിലെ സുഗതന്‍റെ ഉടമസ്ഥതയിലുള്ള പിക്അപ് വാനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അറിയുന്നത്. മാഹിയിൽനിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Tags:    
News Summary - Pickup van caught fire at Pallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.