മാഹി: മാഹിയിൽ ഇനി വിദ്യാർഥികൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ നാല് ബസുകൾ. യാത്രാക്ലേശം രൂക്ഷമായ മേഖലയിലെ ഉൾനാടൻ പ്രദേശങ്ങളെ ബന്ധിപ്പിച്ച്, മൂലക്കടവിൽനിന്ന് മാഹിയിലേക്കും തിരിച്ചും രണ്ട് സൗജന്യ യാത്ര ബസുകൾ കൂടി അനുവദിച്ചതായി മുഖ്യമന്ത്രി എൻ. രംഗസാമി അറിയിച്ചു. ബുധനാഴ്ചയോടെ മാഹിയിൽ ബസ് എത്തും. ഈസ്റ്റ് പള്ളൂർ ഭാഗത്തെ വിദ്യാർഥികളുടെ അഭ്യർഥനയെ തുടർന്നാണ് ബസുകൾ ലഭിച്ചതെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു.
നിലവിൽ യാത്രക്കായി രണ്ട് സൗജന്യ ബസുകളുണ്ടെങ്കിലും ഈസ്റ്റ് പള്ളൂർ, ഗ്രാമത്തി പ്രദേശങ്ങളിലൂടെ അവ ഓടുന്നില്ല. ഇതുമൂലം ഈ ഭാഗത്തെ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിച്ചേരാൻ പ്രയാസപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു. പൂഴിത്തലയിൽ നിന്ന് രാവിലെ 8.30ന് ചാലക്കരയിലൂടെ മൂലക്കടവിലേക്ക് പോയിരുന്ന ബസിന് പുറമെ വ്യാഴാഴ്ച മുതൽ ഈസ്റ്റ് പള്ളൂർ വഴിയും സൗജന്യ സർവിസ് നടത്തും.
വൈകീട്ട് സ്കൂൾ വിട്ടാൽ ബസ് 4.15ന് മൂലക്കടവിൽ കാത്തുനിൽക്കും. ന്യൂമാഹി എം.എം. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് പി.ആർ.ടി.സി ബസുകളിൽ യാത്രാ ഇളവ് നിഷേധിക്കുന്ന സ്ഥിതിയുണ്ടാവുമോയെന്നും രക്ഷിതാക്കൾ ആശങ്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.