മാഹി സെൻറ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ദിനത്തിൽ നടന്ന നഗരപ്രദക്ഷിണം

സെൻറ് തെരേസാ തിരുനാളിന് മാഹി ഒരുങ്ങി

മാഹി: സെൻറ് തെരേസാ തിരുനാളിന് മാഹി ഒരുങ്ങി. പ്രധാന തിരുനാൾ ദിനമായ വെള്ളിയാഴ്ച രാവിലെ എഴിന് ഇടവക വികാരിയുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുന്നതോടെ മാഹി ഭക്തി സാന്ദ്രമാകും. തുടർന്ന് 10.30 ന് കോഴിക്കോട് രൂപതാ മെത്രാൻ മോസ്റ്റ്‌. റവ. ഡോ. വർഗീസ് ചക്കാലക്കൽ ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിക്കും. വിശുദ്ധ അമ്മ ത്രേസ്യ മാതാവിനോടുള്ള നൊവേനയും ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുദ സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമുണ്ടാകും. ആഘോഷമായ ദിവ്യബലിക്ക് പാരിഷ് പാസ്റ്റർ കൗൺസിൽ അംഗങ്ങളാണ് നേതൃത്വം നൽകുക.

അതേസമയം, തീർഥാടകരിൽ ഭക്തിയുടെ ചൈതന്യം നിറച്ച് നഗരപ്രദക്ഷിണം നടന്നു. തിരുന്നാൾ ജാഗരമായ ഇന്നലെ രാവിലെ ഫാ. ആന്‍റോ മുരിങ്ങാത്തേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. വൈകിട്ട് കൊല്ലം രൂപത മെത്രാൻ ഡോ. പോൾ മുല്ലശ്ശേരി പിതാവിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് സെൻറ് മദർ തെരേസാ കുടുംബ യൂണിറ്റ് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് നഗരപ്രദക്ഷിണം നടത്തിയത്.

ദേവാലയത്തിലെ ചടങ്ങുകൾക്ക് സഹവികാരി ഫാ. ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, സിസ്റ്റേഴ്സ്, ഇടവക ജനങ്ങൾ നേതൃത്വം നൽകി.

Tags:    
News Summary - mahe perunnal 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.