മഹാത്മ ഗാന്ധിയുടെ മയ്യഴി സന്ദർശന വാർഷിക ദിനത്തിൽ ഓർമ പുതുക്കുന്നു

മഹാത്മാ ഗാന്ധിയുടെ മാഹി സന്ദർശനം: ഓർമ പുതുക്കലും കെ.പി.എ. റഹിം അനുസ്മരണവും

മാഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ മാഹി സന്ദർശനത്തിന്റെ 88-ാം വാർഷികദിന ഓർമ പുതുക്കലും കെ.പി.എ. റഹിം അനുസ്മരണവും മാഹി പുത്തലം ഭഗവതി ക്ഷേത്രാങ്കണത്തിൽ നടത്തി. രണ്ടു വർഷം മുന്നേ പുത്തലം ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന മഹാത്മാ ഗാന്ധിയുടെ മാഹി സന്ദർശനദിന വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവെ കുഴഞ്ഞുവീണ് മരിച്ച പ്രമുഖ ഗാന്ധിയൻ കെ.പി.എ. റഹിം മാസ്റ്ററെയാണ് സ്മൃതി സംഗമത്തിൽ അനുസ്മരിച്ചത്‌.

സി.എസ്.ഒവിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന സ്മൃതി സന്ദേശയാത്രക്ക് ശേഷമാണ് പുത്തലം ക്ഷേത്രാങ്കണത്തിൽ സ്മൃതി സംഗമം നടന്നത്. ആദ്ധ്യാത്മികതയുടെയും ഭൗതികതയുടെയും ശക്തമായ വേരുകളുള്ള പുത്തലം ക്ഷേത്രാങ്കണം ദേശീയതയുടെയും സാമൂഹിക പരിവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമാണെന്ന് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത മാഹി എം.എൽ.എ രമേശ് പറമ്പത്ത് പറഞ്ഞു.

സി.എസ്.ഒ പ്രസിഡൻറ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രൻ, സി.വി. രാജൻ പെരിങ്ങാടി, ഐ. അരവിന്ദൻ, പി.പി. വിനോദ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.വി. മനോഹരൻ, എ.സി.എച്ച്. അഷ്റഫ്, പി. നാണി ടീച്ചർ, എൻ. മോഹനൻ എന്നിവർ സംസാരിച്ചു.


രണ്ടു വർഷം മുമ്പ് പുത്തലം ക്ഷേത്രാങ്കണത്തിൽ നടന്ന മഹാത്മ ഗാന്ധി മാഹി സന്ദർശനദിന വാർഷികാഘോഷ ചടങ്ങിൽ കുഴഞ്ഞുവീണ് മരിച്ച പ്രമുഖ ഗാന്ധിയൻ കെ.പി.എ. റഹിം മാസ്റ്റർ ജീവൻ നഷ്ടപ്പെടുന്നതിന് മുന്നേ നടത്തിയ പ്രഭാഷണം
Tags:    
News Summary - Mahatma Gandhi's visit to Mahe - Remembrance day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.