എം.വി.ഗോവിന്ദ​​െൻറ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി

ന്യൂമാഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദ​െൻറ പ്രസ്താവന എന്ന പേരിൽ വ്യാജ വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ (പെരിങ്ങാടി റെയിൽവെ ഗെയിറ്റ്) പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി.

വസ്തുതാവിരുദ്ധവും സമൂഹത്തിൽ ഭിന്നിപ്പ് ഉളവാക്കുന്നതുമായ സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. വ്യാജസന്ദേശം നിർമ്മിച്ച് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശനാണ് ന്യൂമാഹി പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - A police complaint was filed against the person who spread fake news in the name of MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.