രയറോം പള്ളിപ്പടിയിൽ അപകടത്തിൽപെട്ട ജീപ്പ്
Posted On
date_range Updated On
date_range ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
ആലക്കോട്: മലയോര ഹൈവേയിൽ രയറോം പള്ളിപ്പടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകൾക്കും പരിക്ക്. കണ്ണൂരിൽ നിന്ന് ചിറ്റാരിക്കാലേക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്.
കഴിഞ്ഞദിവസം രാവിലെയാണു സംഭവം. റോഡിൽനിന്ന് തെന്നിമാറി മതിലിൽ ഇടിച്ചാണ് ജിപ്പ് മറിഞ്ഞത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മലയോര ഹൈവേയിൽ രയരോത്തിനും തേർത്തല്ലിക്കും ഇടയിൽ വാഹനാപകടം വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.