നിയന്ത്രണം വിട്ട മാരുതി കാർ തോട്ടിൽ വീണ നിലയിൽ
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
ആലക്കോട്: മലയോര ഹൈവേയിൽ തേർത്തല്ലി മരമില്ലിന് സമീപം വളവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തോട്ടിൽ വെള്ളമുണ്ടായിരുന്നെങ്കിലും കുട്ടികളടക്കം കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആലക്കോട് ഭാഗത്തുനിന്ന് ചെറുപുഴ ഭാഗത്തേക്ക് പോയ മാരുതി കാറാണ് അപകടത്തിൽപെട്ടത്. ഓടിക്കൂടിയ നാട്ടുകാർ എല്ലാവരെയും തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.