473 രോഗമുക്തി: 211 പേർക്ക്​ കോവിഡ്

473 രോഗമുക്തി: 211 പേർക്ക്​ കോവിഡ്കണ്ണൂർ: കോവിഡ്​മുക്തരുടെ എണ്ണം വർധിക്കുന്നു. ശനിയാഴ്ച 473 പേരാണ്​ രോഗമുക്തി നേടിയത്​. ഇതിൽ 413 പേരും വീടുകളിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതേസമയം, 211 പേര്‍ക്ക് പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 190 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവരും ആറുപേർ വിദേശത്ത് നിന്നെത്തിയവരും 10 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 30612 ആയി. ഇവരില്‍ 27091 പേർ രോഗമുക്തരായി. 145 പേരാണ്​ കോവിഡ് മൂലം മരിച്ചത്​. ബാക്കി 2964 പേര്‍ ചികിത്സയിലാണ്. കോവിഡ​ുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16780 പേരാണ്. ഇതില്‍ 16132 പേര്‍ വീടുകളിലും 648 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 276374 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 275987 എണ്ണത്തി​ൻെറ ഫലം വന്നു. 387 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.