370 പേര്‍ക്കുകൂടി കോവിഡ്; 92 ശതമാനം സമ്പര്‍ക്കം

370 പേര്‍ക്കുകൂടി കോവിഡ്; 92 ശതമാനം സമ്പര്‍ക്കം 446 പേർക്ക്​ രോഗമുക്തികണ്ണൂർ: ജില്ലയില്‍ 370 പേര്‍ക്കുകൂടി ചൊവ്വാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. 92 ശതമാനം പേർക്കും​ സമ്പർക്കം വ​ഴിയാണ്​ രോഗം. 341 പേരാണ്​ സമ്പര്‍ക്കത്തിലൂടെ വൈറസ്​ ബാധിതരായത്​. 446 പേർ​ രോഗമുക്തി നേടിയത്​ ആശ്വാസമായി. സംസ്ഥാനത്ത്​ കോവിഡ്​ പരിശോധന കുറഞ്ഞതിന്​ ആനുപാതികമായി ജില്ലയിലും രോഗികളുടെ എണ്ണം കുറവാണ്​. 19 ദിവസങ്ങൾക്കുശേഷം കഴിഞ്ഞ ദിവസമാണ്​ രോഗികളുടെ എണ്ണം 300ൽ താഴെയായത്​. രോഗബാധിതരിൽ ഒരാള്‍ വിദേശത്തുനിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 17724 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി. കോവിഡ് ബാധിച്ച് മരിച്ച 69 പേര്‍ ഉള്‍പ്പെടെ 169 പോസിറ്റിവ് രോഗികള്‍ മരിച്ചു. ബാക്കി 5962 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 1065 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16509 പേരാണ്. ഇതുവരെ 163002 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 162384 എണ്ണത്തി​ൻെറ ഫലം വന്നു. 618 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 45, ആന്തൂര്‍ നഗരസഭ 5, കൂത്തുപറമ്പ് നഗരസഭ 6, പാനൂര്‍ നഗരസഭ 8, പയ്യന്നൂര്‍ നഗരസഭ 11, ശ്രീകണ്ഠപുരം നഗരസഭ 4, തലശ്ശേരി നഗരസഭ 20, തളിപ്പറമ്പ് നഗരസഭ 12, മട്ടന്നൂര്‍ നഗരസഭ 3, ആലക്കോട് 13, അഞ്ചരക്കണ്ടി 2, ആറളം 14, അയ്യങ്കുന്ന് 3, അഴീക്കോട് 8, ചപ്പാരപ്പടവ് 3, ചെമ്പിലോട് 1, ചെങ്ങളായി 5, ചെറുതാഴം 14, ചിറക്കല്‍ 18, ചിറ്റാരിപ്പറമ്പ് 4, ചൊക്ലി 1, ധര്‍മടം 6, എരമം കുറ്റൂര്‍ 5, എരഞ്ഞോളി 3, ഏരുവേശ്ശി 1, ഏഴോം 5, കടമ്പൂര്‍ 3, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 4, കല്യാശ്ശേരി 4, കണിച്ചാര്‍ 1, കാങ്കോല്‍ ആലപ്പടമ്പ 1, കണ്ണപുരം 1, കീഴല്ലൂര്‍ 1, കോളയാട് 13, കൂടാളി 2, കോട്ടയം മലബാര്‍ 3, കുഞ്ഞിമംഗലം 4, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 5, കുറ്റ്യാട്ടൂര്‍ 2, മാടായി 5, മാങ്ങാട്ടിടം 2, മാട്ടൂല്‍ 3, മയ്യില്‍ 2, മൊകേരി 3, മുണ്ടേരി 10, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 6, നടുവില്‍ 1, നാറാത്ത് 7, പന്ന്യന്നൂര്‍ 2, പാപ്പിനിശ്ശേരി 3, പരിയാരം 3, പാട്യം 3, പെരളശ്ശേരി 4, പേരാവൂര്‍ 2, പെരിങ്ങോം വയക്കര 4, പിണറായി 3, രാമന്തളി 1, തൃപ്രങ്ങോട്ടൂര്‍ 1, ഉദയഗിരി 1, വളപട്ടണം 1, വേങ്ങാട് 7.ഇതര സംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 2, ഇരിട്ടി നഗരസഭ 1, പാനൂര്‍ നഗരസഭ 1, അഞ്ചരക്കണ്ടി 1, അഴീക്കോട് 1, ചെറുകുന്ന് 1, ധര്‍മടം 1, ഏഴോം 1, കേളകം 1, കൊളച്ചേരി 1, കൂടാളി 1, കുന്നോത്തുപറമ്പ് 1, മുഴക്കുന്ന് 1, പായം 1, പയ്യാവൂര്‍ 1.വിദേശംനടുവില്‍ 1.ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ 2, പയ്യന്നൂര്‍ നഗരസഭ 2, ആലക്കോട് 1, കല്യാശ്ശേരി 1, കൊളച്ചേരി 1, മാടായി 1, പന്ന്യന്നൂര്‍ 1, പാപ്പിനിശ്ശേരി 2, പായം 1......................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.