32 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

32 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 32 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് (12), അഴീക്കോട് (ഏഴ്​), ചെങ്ങളായി (17), ചിറക്കല്‍ (രണ്ട്​), ഏഴോം (26), ഇരിട്ടി നഗരസഭ (മൂന്ന്​, 15), കാങ്കോല്‍ ആലപ്പടമ്പ്​ (ഒന്ന്​), കരിവെള്ളൂര്‍ പെരളം (ഒമ്പത്​), കൂത്തുപറമ്പ് നഗരസഭ (19, 22), കൊട്ടിയൂര്‍ (ആറ്​), കുഞ്ഞിമംഗലം (എട്ട്​), മട്ടന്നൂര്‍ നഗരസഭ (34), മയ്യില്‍ (12), മുഴക്കുന്ന് (11), നാറാത്ത് (16), പാനൂര്‍ നഗരസഭ (ഒന്ന്​, 22), പാപ്പിനിശ്ശേരി (12), പരിയാരം (14), പായം (18), പയ്യന്നൂര്‍ നഗരസഭ (മൂന്ന്​, 25), പെരളശ്ശേരി (18), തളിപ്പറമ്പ് നഗരസഭ (ഏഴ്​), ഉദയഗിരി (രണ്ട്​, 13), വേങ്ങാട് (എട്ട്​, 18) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചപ്പാരപ്പടവ് (15), നാറാത്ത് (ആറ്​) എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.