277 പേര്‍ക്കുകൂടി കോവിഡ്; 95 ശതമാനം സമ്പര്‍ക്കം

259 രോഗമുക്തി കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച 277 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 95 ശതമാനം പേർക്കും സമ്പർക്കം വഴിയാണ്​ രോഗം. 263 പേരാണ്​ സമ്പര്‍ക്കം വഴി രോഗബാധിതരായത്​. ബാക്കി ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 32,444 ആയി. ഇവരില്‍ 259 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28935 ആയി. 153 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2840 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19,802 പേരാണ്. ഇതില്‍ 19270 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 298142 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 297652 എണ്ണത്തി​ൻെറ ഫലം വന്നു. 490 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.